രോഗത്തിന്റെയും വേദനകളുടെയും ആഴമേറിയ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കുവാനായി കുരിശിലെ യേശുവിനോട് ചേര്‍ന്ന്‌നടക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് വിശ്വാസികളെ അനുസ്മരിപ്പിച്ചു.

    ഇരുപത്തിനാലാം ലോകരോഗീദിനത്തോട് അനുബന്ധിച്ച് വ്യാകുലമാതാവിന്റെ ഓര്‍മ്മദിവസമായ സെപ്റ്റംബര്‍ 15-ാം തീയതി, ദിവ്യബലി അര്‍പ്പിച്ചു വചനസന്ദേശം നല്കുക ആയിരുന്നു പാപ്പാ. കുരിശുമായി നമ്മോടു ചേര്‍ന്ന് നടക്കുന്ന യേശുവിലുള്ള ആഴമായ വിശ്വാസം, രോഗത്തിന്റെയും വേദനകളുടെയും ആഴമേറിയ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കുവാനായി നമ്മെ സഹായിക്കുമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

    കരുണാനിധിയായ യേശുവിന് മറിയത്തെപ്പോലെ സ്വയം സമര്‍പ്പിക്കുക.''അവന്‍ പറയുന്നതുപോലെ ചെയ്യുക'' (ഖി 2:5) എന്നതാണ്. 2016 ഫെബ്രുവരിയിലെ ലോക രോഗീദിനാചരണത്തിന്റെ മുഖ്യപ്രമേയം. പ്രസ്തുതസന്ദേശത്തില്‍, രോഗം, പ്രത്യേകിച്ചു ഗുരുതരമായ രോഗങ്ങള്‍, മനുഷ്യന്റെ ജീവിതാവസ്ഥയെത്തന്നെ വലിയ പ്രതിസന്ധികളിലേക്ക് നയിക്കുന്നുവെന്നും അതോടൊപ്പം ഇതെന്തുകൊണ്ട് എനിക്ക് സംഭവിച്ചു എന്ന ചോദ്യം ആ വ്യക്തിയില്‍ ഉണ്ടാകാമെന്നും പാപ്പാ ചൂണ്ടികാട്ടി. ഈ സാഹചര്യങ്ങളില്‍ ഒരു വശത്ത് നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടാമെങ്കിലും, മറുവശത്ത് കുരിശിലെ യേശുവിനോട് ചേര്‍ന്നുള്ള വിശ്വാസം, രോഗത്തിന്റെയും വേദ നകളുടെയും ആഴമേറിയ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കുവാന്‍ നമ്മെ സഹായിക്കു മെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.