ഞായറാഴ്ച ഉച്ചയ്ക്ക് ഫ്രാന്‍സിസ്പാപ്പാ തന്റെ പതിവ് 'കര്‍ത്താവിന്റെ മാലാഖ' വേളയിലെ സന്ദേശത്തില്‍ വത്തിക്കാന്‍ചത്വരത്തില്‍ എത്തിയ വിശ്വാസികളോട് പറ ഞ്ഞത് ദൈവത്തോട് 'ട്യൂണ്‍' ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. യേശുവിന്റെ രൂപാന്തരീകരണത്തെക്കുറിച്ചുളള അന്നത്തെ സുവിശേഷഭാഗത്തില്‍ അധിഷ്ഠിതമായി രുന്നു അദ്ദേഹത്തിന്റെ വിചിന്തനം. 

    തന്റെ പ്രഭാഷണത്തില്‍ മൂന്നു സുപ്രധാനകാര്യങ്ങള്‍ക്ക് പ. പിതാവ് ഊന്നല്‍ നല്‍കി 1. വചനം ശ്രദ്ധയോടെ ശ്രവിക്കേണ്ടതിന്റെ പ്രാധാന്യം 2. ശിഷ്യരോടൊപ്പം യേശു മലയുടെ മുകളിലേയ്ക്കു പോയതിന്റെയും താഴേയ്ക്കു വന്നതിന്റെയും പൊരുള്‍ 3. ആരോടും പറയരുതെന്ന നിര്‍ദ്ദേശം. 

    ''മല ദൈവവുമായുളള അടുത്ത സഹവാസത്തിന്റെ പ്രതീകമാണ്. പ്രാര്‍ത്ഥന യുടെ ദൈവസാന്നിധ്യത്തിന്റെ വേദി'' പാപ്പാ പറഞ്ഞു.''യേശുശിഷ്യരായ നാം അവി ടുത്തെ സ്വരം ശ്രവിക്കുവാനും അര്‍ഹമായ പ്രാധാന്യത്തോടെ അതുള്‍ക്കൊളളു വാനും വിളിക്കപ്പെട്ടവരാണ്. അവിടുത്തെ ശ്രവിക്കണമെങ്കില്‍ നാം അവിടുത്തെ അനുഗമി ക്കണം.''      

    അദ്ദേഹം തുടര്‍ന്നു:''ഏകാഗ്രതയുടെ, നിശ്ശബ്ദതയുടെ, മലമുകളിലാണ് ദൈവ സ്വരം വ്യക്തമായി കേള്‍ക്കാന്‍ കഴിയുക. എന്നാല്‍ നമുക്കവിടെ തങ്ങാന്‍ കഴിയില്ല. പ്രാര്‍ത്ഥനയില്‍ നാം കണ്ടെത്തുന്ന, നമ്മോടു സംസാരിക്കുന്ന ദൈവം നമ്മെ താമസംവിനാ, താഴ്‌വരയിലേക്ക് നയിക്കുന്നു. അവിടെ വേദനയിലും, തളര്‍ച്ചയിലും കഴിയുന്ന ധാരാളം സഹോദരീസഹോദരന്മാരെ നാം കണ്ടെത്തും.'' ദൈവാനുഭവത്തി ന്റെ ഫലങ്ങള്‍-അനുഗ്രഹസമ്പത്ത്-അവരുമായി നാം പങ്കുവക്കണം. അതിനായാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. 

    വളരെ പ്രായോഗികമായ ഒരു കൊച്ചുനിര്‍ദ്ദേശവും വിശ്വാസികള്‍ക്ക് അദ്ദേഹം നല്‍കി.''സുവിശേഷം എപ്പോഴും കയ്യില്‍ കൊണ്ടുനടക്കുക; ഇടയ്‌ക്കൊക്കെ അതില്‍ നിന്ന് ഏതാനും വാക്യങ്ങള്‍ വായിക്കുക'' അദ്ദേഹം നിര്‍ദ്ദേശിച്ചു. 
    
''മറക്കരുത്. ഈ ആഴ്ച യേശുവിനെ ശ്രവിക്കുക. അടുത്ത ആഴ്ച എന്നോട് പറയണം. ഗുവിശേഷം നിങ്ങളുടെ പോക്കറ്റിലോ ബാഗിലോ കൊണ്ടുനടന്ന് വായിക്കാന്‍ തുടങ്ങിയോ എന്ന്'' പാപ്പാ ഓര്‍മ്മിപ്പിച്ചു.