ശനിയാഴ്ച രാവിലെ ഫിലിപ്പീന്‍സിലെ ടാക്ലോബാന്‍ സിറ്റിയിലാണ് ഫ്രാന്‍സസ് പാപ്പാ ദിവ്യബലി അര്‍പ്പിച്ചത്. മഴയും കാറ്റും വകവയ്ക്കാതെ അനേകംപേര്‍ പാപ്പയുടെ ദിവ്യ ബലിയില്‍ സംബന്ധിക്കാനെത്തിയിരുന്നു. സ്പാനിഷ് ഭാഷയിലാണ് പാപ്പാ വിശ്വാസി കളോട് സംസാരിച്ചത്. 
''നമ്മുടെ ദൗര്‍ബല്യങ്ങളോട് സഹതാപത്തോടെ പ്രതികരിക്കാന്‍ കഴിവുളള ഒരു മഹാപുരോഹിതന്‍ നമുക്കുണ്ട്. ക്രിസ്തു അങ്ങനെയാണ്. അവിടുന്ന് നമ്മെ പോലെ യാണ് ജീവിച്ചത്. പാപിയല്ലാതിരുന്നിട്ടും അവിടുന്ന് പാപികളോടൊപ്പം ജീവിച്ചു. പാപ മൊഴികെ എല്ലാക്കാര്യത്തിലും ക്രിസ്തു മനുഷ്യരെപ്പോലെയായിരുന്നു. നമ്മുടെ അവ സ്ഥകളെയും പാപത്തെയും അവര്‍ തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്തു. വിശുദ്ധ പൗലോസ്ശ്ലീഹാ പറയുന്നതും അതുതന്നെയാണ്. ദൈവം എല്ലായ്‌പ്പോഴും നമ്മുടെ മുന്നില്‍ നടക്കുന്നു. നമ്മുടെ ജീവിതത്തില്‍ സഹനങ്ങളും കുരിശുകളും കടന്നുവരുമ്പോള്‍ അവന്‍ നമ്മുടെ മുന്നില്‍ ഉണ്ടാകും. 14 മാസങ്ങള്‍ക്ക് മുമ്പുണ്ടായ ടൈഫൂണ്‍ കൊടുങ്കാറ്റിന്റെ ദുരന്തങ്ങള്‍ ഇപ്പോഴും നാം സഹിക്കുന്നു. ദൈവം നമ്മുടെ കൂടെയുണ്ട് എന്ന് വിശ്വാസമാണ് ഇതുവരെയെത്തിച്ചത്.''

''ഇന്ന് ഞാനിവിടെ ആയിരിക്കണമെന്നത് ദൈവത്തിന്റെ നിശ്ചയമാണ്. ദൈവം സര്‍വ്വശക്തനാണ് എന്ന് നിങ്ങളോട് പറയാനാണ് ഞാനിവിടെ വന്നിരിക്കുന്നത്. അവിടുന്ന് ഒരിക്കലും നമ്മെ കൈവെടിയുകയില്ല. ഭൗതികമായതെല്ലാം നഷ്ടമായാലും അവിടുന്ന് നമ്മുടെ കൂടെയുണ്ട്. ജീവിതത്തിലെ ഏറ്റവും പ്രയാസമുളള അവസരങ്ങളില്‍ നമ്മോടൊപ്പം സഞ്ചരിച്ച് നമ്മെ സംരക്ഷിക്കുന്നവനാണ് ക്രിസ്തു. എല്ലാം നഷ്ടപ്പെട്ട വരാണ് നിങ്ങള്‍. നിങ്ങളോട് എന്തു പറയണമെന്ന് എനിക്കറിയില്ല. എന്നാല്‍ നിങ്ങളോട് എന്തു പറയണമെന്ന് ദൈവത്തിന് കൃത്യമായി അറിയാം. നിങ്ങളില്‍ ചിലര്‍ക്ക് നിങ്ങളുടെ കുടുംബാംഗങ്ങളെ നഷ്ടമായേക്കാം. അപ്പോള്‍ നിങ്ങള്‍ ചോദിക്കുന്നു. 'എന്തുകൊണ്ടാ ണ്, ദൈവമേ ഇങ്ങനെ?'നിങ്ങളുടെ ഹൃദയത്തില്‍നിന്നുളള പ്രാര്‍ത്ഥനകള്‍ക്ക് അവിടുന്ന് നിങ്ങള്‍ക്ക് ഉത്തരം നല്‍കും. തനിച്ചാകുകയും ഭയം തോന്നുകയും ചെയ്യുന്ന അവസ രത്തില്‍ ഒരു കുട്ടി എങ്ങനെയാണോ അവന്റെ അമ്മയോട് പെരുമാറുക അതുപോലെ നിങ്ങളും ദൈവത്തില്‍ ആശ്രയിക്കുക. 

    ഒരു നിമിഷം ക്രൂശിലേയ്ക്ക് നോക്കുക. അവിടെ അവന്‍ നിരവധിയായി സഹിച്ചു. അമ്മയായ മറിയത്തിന്റെ കൈപിടിച്ച് ക്രിസ്തുവിലേയ്ക്ക് നോക്കുക. നമ്മള്‍ തനിച്ചല്ല എന്ന് മനസ്സിലാകും. പരിശുദ്ധ അമ്മയുടെ സഹനത്തിനൊപ്പം യേശുവിന്റെ സ്‌നേഹ ത്തില്‍ ഒന്നിച്ച് മുന്നേറാന്‍ ഞാന്‍ എല്ലാ സഹോദരീസഹോദരന്‍മാരോടും ആഹ്വാനം ചെയ്യുന്നു.'' പാപ്പാ പറഞ്ഞവസാനിപ്പിച്ചു.