നിന്ദയുടെ നരഹത്യകളും ഒഴിവാക്കി മാതൃകാപരമായ സാമ്പത്തിക സംവിധാനം കെട്ടിപ്പടുക്കുന്നതിനുളള താഴെത്തട്ടിലുളള സംഘടനകളുടെ ശ്രമങ്ങളെ പാപ്പ പ്രോത്സാഹിപ്പിച്ചു. തനിക്ക് സമ്പൂര്‍ണ്ണമായ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സംവിധാനങ്ങള്‍ക്കുളള നിര്‍ദ്ദേശങ്ങള്‍ അറിയില്ല എന്ന് സാന്താക്രൂസില്‍ വച്ചു നടന്ന പ്രസിദ്ധമായ പ്രസ്ഥാനങ്ങളുടെ ലോകമീറ്റിങ്ങില്‍ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ഇന്നത്തെ സംവിധാനത്തിലുളള പ്രശ്‌നങ്ങള്‍ വ്യക്തമാണെന്നും അവയ്ക്കു വേണ്ടിയുളള പരിഹാരങ്ങളെക്കുറിച്ച് സുവിശേഷത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പാപ്പ പറഞ്ഞു.

ഇന്നത്തെ ലോക സാമ്പത്തിക സംവിധാനം മനുഷ്യനും ഭൂമിക്കും താങ്ങാനാവാത്ത നിലയില്‍ കാര്യങ്ങളെത്തിച്ചിരിക്കുന്നു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കൂട്ടായ്മകള്‍ക്കും ജനങ്ങള്‍ക്കും ഇത് താങ്ങാനാവുന്നില്ല. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സി പറയുന്നതുപോലെ നമ്മുടെ സഹോദരിയും അമ്മയുമായ ഭൂമിക്കുപോലും താങ്ങാനാവുന്നില്ലയെന്ന് പാപ്പ പറഞ്ഞു. ഇന്നത്തെ ലോകം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഭൂമിയെ സംരക്ഷിക്കുക എന്നതാണ്.

നമ്മുടെ ലോകം ഇന്ന് ഉപയോഗശൂന്യമായ വസ്തുക്കള്‍ കൊണ്ട് നിറയുകയാണ്. പാപ്പ കൂട്ടിച്ചേര്‍ത്തു. അന്‍പത്തിയഞ്ചു മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിന് ശേഷം പാപ്പ ജനങ്ങളോട് പ്രാര്‍ത്ഥനാ സഹായം യാചിച്ചു.