ജീവിതത്തെ സമാധാനത്തിലേക്ക് നയിക്കാന്‍ നമ്മള്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തി ക്കണം. നമ്മള്‍ ജീവിക്കുന്ന നമ്മുടെ ചുറ്റുപാട്, പ്രധാനമായും കുടുംബ ങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍, ഇവയ്‌ക്കെല്ലാം സ്‌നേഹത്തോടെയുളള ചെറിയ പ്രകടനങ്ങള്‍ ക്കുവരെ വലിയ വിലയുളളതാണ് എന്ന് പോപ്ഫ്രാന്‍സീസ് പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ചേര്‍ന്ന പ്രാര്‍ത്ഥനയിലാണ് പോപ് ഇങ്ങനെ പറഞ്ഞത്. ഒപ്പം പുതിയ ഇരുപത് കര്‍ദ്ദിനാള്‍മാരുടെ പേരുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. 

ലോകസമാധാനദിനമായ ജനുവരി ഒന്നിനെ അഭിസംബോധന ചെയ്തുകൊണ്ട് അടിമ ത്തത്തിനെതിരെ പോപ് പറഞ്ഞു: ''മനുഷ്യന്‍ മനുഷ്യനെത്തന്നെ അടിമകളായി കണ്ട് ചൂഷണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണം. എല്ലാ മനുഷ്യരും കൊതി ക്കുന്നതും ആശിക്കുന്നതും സമാധാനമാണ്. അതുകൊണ്ടുതന്നെ നിര്‍ബന്ധമായും സമാധാനം പുന:സ്ഥാപിക്കാന്‍ നാം ശ്രമിക്കണം. വിദ്വേഷങ്ങളോട് എതിരായി പെരുമാറുമെന്നും എല്ലാത്തിനോടും പൊരുത്തപ്പെട്ട് പോകുമെന്നും നമ്മുടെ ഉളളില്‍തന്നെ തീരുമാനം എടുക്കുക. സമാധാനമില്ലാതെ നല്ലൊരു ഭാവി നമുക്കുണ്ടാകില്ല. 

ഈ വര്‍ഷം പുതിയ പ്രതീക്ഷകള്‍കൊണ്ട് നമ്മുടെ ഹൃദയത്തെ വീണ്ടും ജ്വലിപ്പിക്കാം. അതിലൂടെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പരിണിത ഫലം ലഭ്യമാകും. കുടുംബങ്ങള്‍തമ്മിലുളള സ്‌നേഹം നിലനിറുത്താന്‍ നമുക്ക് ഉത്തര വാദിത്തമുണ്ട്. കുടുംബങ്ങള്‍തമ്മിലുളള സ്‌നേഹം, സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കാന്‍ സഹാ യിക്കുന്നു. നല്ല മുദ്രകള്‍ പുതിയ പ്രതീക്ഷകളാണ്. അത് സമാധാനത്തിന്റെ പുതുവഴി തുറക്കുന്നു.''

കന്യാമറിയത്തെക്കുറിച്ച് പറഞ്ഞാണ് പാപ്പാ പ്രസംഗം അവസാനിപ്പിച്ചത്. ''നമ്മുടെ ജീവി തത്തിലെ ചെറിയ ബുദ്ധിമുട്ടുകളിലും ക്ലേശങ്ങളിലും കന്യാമറിയം കൂടെ യുണ്ടാകും. ലോകത്താകമാനം സമാധാനവും സ്‌നേഹവും നിലനിറുത്താന്‍ കന്യാമറിയത്തോട് അപേക്ഷിക്കാം.''