ദൈവത്തിനെതിരായി ഉയര്‍ന്നു വരുന്ന പ്രത്യേയശാസ്ത്രങ്ങളും സ്ത്രീകളെ തരംതാഴ്ത്തിക്കാണുന്ന ഇന്നത്തെ ലോകപ്രവണതകളെല്ലാം ഉള്‍ക്കൊണ്ട് സ്ത്രീകളെ അവരുടെ ദൈവവിളിക്കനുസരിച്ച് വിദ്യാഭ്യാസം നല്‍കുന്നതില്‍ കത്തോലിക്കാ സ്ത്രീ സ്‌കൗട്ട് നേതാക്കള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ ഫ്രാന്‍സിസ് പാപ്പ അഭിനന്ദിച്ചു.

        പെണ്‍കുട്ടികളെന്ന നിലയില്‍ അവരുടെ ദൈവവിളിക്കാവശ്യമായ സൗന്ദര്യത്തിലും പ്രൗഢിയിലും. ആണ്‍-പെണ്‍ ബന്ധങ്ങളില്‍ ഉചിതമായ വ്യത്യാസത്തിലും മാത്രം വളര്‍ത്തിയാല്‍ മതിയാവില്ല. പാപ്പ പറഞ്ഞു. അവര്‍ സഭയിലും സമൂഹത്തിലും പ്രധാനപ്പെട്ട ഉത്തരവാധിത്വങ്ങള്‍ വഹിക്കാന്‍ കടപ്പെട്ടവരാണ്. പാപ്പ കൂട്ടിച്ചേര്‍ത്തു.

        അനുദിന ജീവിതത്തില്‍ ക്രിസ്തുവിലുളള വിശ്വാസത്തില്‍ സന്തോഷത്തോടെ ജീവിക്കുന്നതിനും സ്ത്രീകളെ ഉത്തരവാദിത്വമുളളവരും ഉത്സാഹവതികളുമായി മാറ്റുന്നതില്‍ വിദ്യാഭ്യാസം ഒഴിച്ചു കൂട്ടാനാവാത്ത പ്രാധാന്യമാണ് വഹിക്കുന്നത്. പാപ്പ കൂട്ടിച്ചേര്‍ത്തു. അങ്ങനെ സുവിശേഷത്തില്‍ പറയുന്ന പ്രകാരമുളള ലോകം സൃഷ്ടിക്കുന്നതില്‍ സ്ത്രീകളും പ്രധാന പങ്കു വഹിക്കുന്നു.

        ഗൈഡ്‌സിന്റെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംബന്ധിച്ച പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പാപ്പ ഇക്കാര്യങ്ങള്‍ പറയുന്നത്.
        ലോകത്തിലെ 49 രാജ്യങ്ങളിലുളള കത്തോലിക്കാ പെണ്‍കുട്ടികളുടെ ഗൈഡ്‌സിനെയും ആണ്‍കുട്ടികളുടെ സ്‌കൗട്ടിനെയും സംഘടന പിന്‍താങ്ങുന്നുണ്ട്. പെണ്‍കുട്ടികളുടെ ഗൈഡ്‌സ് കോണ്‍ഫറന്‍സിന്റെ 50-ാം വാര്‍ഷികത്തില്‍ സുവിശേഷത്തിന്റെ സന്തോഷത്തിനുവേണ്ടി സാക്ഷികളായി ജീവിക്കുന്നു എന്ന ആശയത്തെ ആസ്പദമാക്കിയായിരുന്നു കോണ്‍ഫറന്‍സ്.