ബത്‌ലഹേമിലെ പ്രസംഗത്തില്‍ പാപ്പാ കൂടുതല്‍ ശ്രദ്ധ നല്‍കിയത് കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കാണ്. 
രക്ഷ പ്രതീക്ഷിച്ചിരുന്നവര്‍ക്കുളള ദൈവത്തിന്റെ അടയാളമായിരുന്നു ബത്‌ല ഹേമില്‍ ജനിച്ച ഉണ്ണീശോ. ഇത് ലോകത്തോടുളള ദൈവത്തിന്റെ എക്കാലത്തെയും ദയാവായ്പിന്റെയും ലോകത്തിലുളള അവിടുത്തെ സാന്നിധ്യത്തിന്റെയും അടയാള മാണ്.''ഇത് നിങ്ങള്‍ക്കൊരു അടയാളമാണ്. പിളളക്കച്ചകളില്‍ പൊതിഞ്ഞ ശിശു'' എന്നാണ് മാലാഖമാര്‍ ഇടയന്മാരോട് പറഞ്ഞത്. ഇന്നും ശിശുക്കള്‍ അടയാളമാണ്. പ്രതീക്ഷയുടെയും ജീവിതത്തിന്റെയും അടയാളം. അതുപോലെതന്നെ തിരിച്ചറിയലി ന്റെയും അടയാളമാണ് ശിശുക്കള്‍. കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ലോകത്തി ന്റെയും ആരോഗ്യത്തിന്റെ അടയാളമാണ് ശിശുക്കള്‍. 
''എവിടെയെല്ലാം കുട്ടികള്‍ അംഗീകരിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുവോ, അവിടുത്തെ കുടുംബങ്ങള്‍ ആരോഗ്യമുളള താകും. സമൂഹം കൂടുതല്‍ ചൈതന്യമുളളതാകും ലോകം കൂടുതല്‍ മനുഷ്യത്വം നിറഞ്ഞതാകും.'' ബെത്‌ലഹേമിലെ മെയ്ഞ്ചര്‍ സ്‌ക്വെയറിലെ കുര്‍ബാനയ്ക്കിടയിലെ പ്രസംഗത്തിലായിരുന്നു പാപ്പാ ഇക്കാര്യങ്ങള്‍ പറഞ്ഞത്. പാപ്പാ തുടര്‍ന്നു. ''പക്ഷെ ഇന്നത്തെ സങ്കടകരമായ കാര്യം കുട്ടികള്‍ അവഗണിക്കപ്പെടുന്നു, അടിമകളാക്ക പ്പെടുന്നു. ഒരു ശിശുവായി ഭൂമിയില്‍ ജനിച്ചുവീണ ദൈവത്തിന്റെ മുമ്പില്‍ നില്‍ക്കു മ്പോള്‍ നമ്മെ ലജ്ജിപ്പിക്കേണ്ട കാര്യമാണിത്. നമ്മള്‍ യൗസേപ്പിനെയും മാതാവിനെയും പോലെ ശിശുക്കളെ സംരക്ഷിക്കുന്നുണ്ടോ? നമ്മള്‍ ജ്ഞാനികളെപ്പോലെ അവരുടെ മുമ്പില്‍ സമ്മാനങ്ങളുമായി മുട്ടുകുത്തുന്നുണ്ടോ? അതോ ഹേറോദേസിനെപ്പോലെ അവരെ പീഢിപ്പിക്കുകയാണോ? നമ്മുടെ കുട്ടികളെ ശ്രദ്ധിക്കാനും ശ്രവിക്കാനും അവരോടൊപ്പം പ്രാര്‍ത്ഥിക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും നമുക്ക് സാധിക്കു ന്നുണ്ടോ? കരയുന്ന ഓരോ ബാലനും ബാലികയും അടയാളങ്ങളാണ്. അവന് വിശന്നിട്ടോ അവള്‍ക്ക് തണുത്തിട്ടോ അവരെ കരങ്ങളിലെടുക്കുന്നതിനോ വേണ്ടി യാകാം അവര്‍ കരയുന്നത്. ഇന്നും കുട്ടികള്‍ ഭക്ഷണവും മരുന്നുമില്ലാതെ നിലവിളി ക്കുന്നുണ്ട്. കരയാന്‍ പോലുമാകാത്ത കുട്ടികളുണ്ട്. അവര്‍ക്കുവേണ്ടി അവരുടെ അമ്മമാര്‍ നിലവിളിക്കുന്നു-ആധുനികറാഹേലുമാരെപ്പോലെ അവര്‍ കുട്ടികള്‍ക്കായി നിലവിളിക്കുകയാണ്. അവരെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും ആവുന്നില്ല.'' 
''ഇത് നിങ്ങള്‍ക്കുളള അടയാളമാണ്. തിരിച്ചറിവിനുളള അടയാളം. ഓരോ കുട്ടിയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും അവസ്ഥ വെളിപ്പെടുത്തുന്ന അടയാളമാണ്. നമ്മളത് തിരിച്ചറിയണം. അതിന് സാധിച്ചാല്‍ സഹോദര്യവും കരുണയും കൂട്ടായ്മയും സ്‌നേഹവും നിറഞ്ഞ പുതിയൊരു ജീവിതാവസ്ഥയിലേക്ക് നമ്മള്‍ വളരും.'' 

    മാതാവിനോടുളള പ്രാര്‍ത്ഥനയോടെ പാപ്പാ പ്രസംഗം അവസാനിപ്പിച്ചു.