ഭവന രഹിതര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

ദുഖിതരുടെ ആശ്വാസ കേന്ദ്രമായ പരിശുദ്ധ അമ്മേ, പല ഭവനങ്ങളുടേയും മുന്നില്‍ മുട്ടിയിട്ടും തന്റെ തിരുവുദരത്തില്‍ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിക്കാന്‍ ഒരിടം കിട്ടാതെ ഒരു കാലിത്തൊഴുത്തു ഭവനമായി തിരഞ്ഞെടുത്ത അമ്മേ, സ്ഥിരമായ ഒരു  ഭവനമില്ലാതെയും പണിയാനാരംഭിച്ച ഭവനത്തിന്റെ പണി പൂര്‍ത്തിയാക്കുവാന്‍ സാധിക്കാതെയുമിരിക്കുന്ന ഞങ്ങളുടെ ദയനീയാവസ്ഥയെ അങ്ങേ തിരുക്കുമാരനു സമര്‍പ്പിക്കേണമെ. തിരുക്കുടുംബത്തിന്റെ എല്ലാ വേദനകളും മനസ്സിലാക്കിയിരുന്ന വിശുദ്ധ ഔസേപ്പിതാവേ ഞങ്ങള്‍ക്ക് ഒരു ഭവനം സ്വന്തമായി ലഭിക്കുന്നതിനുവേണ്ടി അങ്ങേ വളര്‍ത്തുകുമാരനോട് പ്രാര്‍ത്ഥിക്കണമെ. ആമ്മേന്‍.

തിരുവചനം

ദരിദ്രരോടു ദയ കാണിക്കുന്നവന്‍ ഭാഗ്യവാന്‍. കഷ്ടതയുടെ നാളുകളില്‍ അവനെ കര്‍ത്താവു രക്ഷിക്കും(സങ്കീര്‍ത്തനങ്ങള്‍ 41:1).

കര്‍ത്താവു പീഢിതര്‍ക്കു നീതി നടത്തിക്കൊടുക്കുമെന്നും അഗതികള്‍ക്കു ന്യായം നിര്‍വഹിച്ചു കൊടുക്കുമെന്നും ഞാന്‍ അറിയുന്നു(സങ്കീ 140:12).

ദരിദ്രരോടു ദയ കാണിക്കുന്നവന്‍ കര്‍ത്താവിനാണ് കടം കൊടുക്കുന്നത്, അവിടുന്ന് ആ കടം വീട്ടും (സുഭാഷിതങ്ങള്‍  19:17).

+++